Frequently Asked Questions

Home

1) NEW 27.03.2025 യിലെ G.O പ്രകാരം പ്രിൻസിപ്പൽ പ്രമോഷനിൽ എന്റെ സ്കൂളിൽ വന്ന് ജോയിൻ ചെയ്ത പ്രിൻസിപ്പൽ മെയ് 30ന് റിട്ടയർ ആകും . എങ്കിൽ എന്റെ സ്റ്റാറ്റസ് Excess എന്നായി ഞാൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണോ?
ഉത്തരം : മാർച്ച്‌ 31, ഏപ്രിൽ 30, മെയ്‌ 31 തീയതികളിൽ റിട്ടയർ ആകുന്ന ടി പ്രിൻസിപ്പൽ മാർ ഉള്ള സ്കൂളിലെ thrown out ആകേണ്ട അധ്യാപകർ അവരുടെ യഥാർത്ഥ പോസ്റ്റിങ്ങ്‌ സ്റ്റാറ്റസ് (conditional/ normal)ആണ് അപ്ഡേറ്റ് ചെയ്യേണ്ടത്.

2) NEW27.03.2025 യിലെ G.O പ്രകാരം പുതിയ പ്രിൻസിപ്പൽ എന്റെ സ്കൂളിൽ വന്ന് ജോയിൻ ചെയ്തു.ഞങ്ങൾ രണ്ടുപേരാണ് സമാനപോസ്റ്റിൽ ഞങ്ങളുടെ സ്കൂളിൽ ഉള്ളത്.അതിൽ ജൂനിയർ ആയ അധ്യാപകൻ പരിരക്ഷിത വിഭാഗത്തിൽ ഉൾപ്പെട്ടു അതേ സ്കൂളിൽ നിലനിർത്തേണ്ട അദ്ധ്യാപകൻ ആണ്. എങ്കിൽ ആരാണ് thrown out ആകേണ്ട അധ്യാപകൻ.
ഉത്തരം : സെർവിസിലെ ഏറ്റവും ജൂനിയർ ആയ അധ്യാപകൻ ആണ് thrown out ആകേണ്ടത്. ഇ വിടെ ജൂനിയർ അധ്യാപകൻ പരിരക്ഷിത വിഭാഗം ആയതിനാൽ തീരുമാനമെടുക്കുന്നതിനു വേണ്ടി പ്രിൻസിപ്പാൾ ഡയറക്ടറേറ്റ്മായി ബന്ധപ്പെടേണ്ടതാണ്.

3) NEW 2023-24-ലെ Staff Fixation-ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 11.03.2025-ന് ട്രാന്‍സ്ഫര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതിൽ ചില അധ്യാപകർക്ക് ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് കാരണത്താല്‍ അവർക്ക് ഏത് സ്കൂളിൽ നിന്നും അവരുടെ Profile update ചെയ്യണം എന്ന് വ്യക്തതയില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഇതിൽ എന്ത് ചെയ്യും ?
ഉത്തരം : 18 .04 .2025 ലെ ഇതുമായി ബന്ധപ്പെട്ട സർക്കുലർ കാണുക

4) NEW27.03.2025 യിലെ G.O പ്രകാരം പുതിയ പ്രിൻസിപ്പൽ എന്റെ സ്കൂളിൽ വന്ന് ജോയിൻ ചെയ്തു.ഞാനാണ് thrown ഔട്ട്‌ ആകേണ്ട അദ്ധ്യാപകൻ. ഞാൻ five year excess ആയ അദ്ധ്യാപകൻ ആണ്. എന്റെ പോസ്റ്റിങ്ങ്‌ സ്റ്റാറ്റസ് ഏതാണ്?
ഉത്തരം : പോസ്റ്റിങ്ങ്‌ സ്റ്റാറ്റസ് excess എന്നാക്കി profile അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

5) ഞാൻ ഹയര്‍സെക്കന്ററി വകുപ്പില്‍ സര്‍വീസില്‍ കയറിയിട്ട് 5 വര്‍ഷം ആയി. 2 വര്‍ഷം മുമ്പ് എനിക്ക് സീനിയറായി പ്രൊമോഷന്‍ ലഭിച്ചു. സര്‍വീസില്‍ കയറി 5 വര്‍ഷം ആയതുകൊണ്ട് എന്റെ പോസ്റ്റിംഗ് സ്റ്റാറ്റസ് നോര്‍മല്‍ ആണോ? കണ്ടീഷണല്‍ ആണോ?
ഉത്തരം : സീനിയറായി പോസ്റ്റിംഗ് ചെയ്ത ഓര്‍ഡറില്‍ കണ്ടീഷണല്‍ എന്നാണെങ്കില്‍ അതനുസരിച്ച് ടീച്ചറുടെ പോസ്റ്റിംഗ് സ്റ്റാറ്റസ് കണ്ടീഷണല്‍ ആയിരിക്കും. എന്നാല്‍ സീനിയര്‍ തസ്തികയില്‍ ഇരിക്കെ ജനറല്‍ ട്രാൻസ്ഫറില്‍ കമ്പാഷനേറ്റ് ലിസ്റ്റ് ഒഴികെ മറ്റ് ലിസ്റ്റുകളില്‍ ഉൾപ്പെട്ട സ്കൂളുകളില്‍ ഇരിക്കുന്ന ടീച്ചേഴ്സിന്റെ സ്റ്റാറ്റസ് നോര്‍മല്‍ ആയിരിക്കും

6) എന്റെ ഹോം സ്റ്റേഷന്‍ മാറ്റം വരുത്താനുള്ള അപേക്ഷ ഞാന്‍ ഇതുവരെ ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിട്ടില്ല. എന്നിട്ടും ഇത്തവണ ട്രാന്‍സ്ഫര്‍ പോർട്ടലില്‍ ഹോം സ്റ്റേഷന്‍ മാറ്റം ആദ്യമായി ആവശ്യപ്പെട്ടപ്പോള്‍ സോഫ്റ്റ്‌വെയറില്‍ അത് മാറ്റി നല്‍കാന്‍ സൗകര്യം ലഭ്യമല്ല എന്ന് മെസേജ് വരുന്നു. ഹോം സ്റ്റേഷന്‍ ആദ്യമായി മാറ്റം വരുത്താന്‍ ഞാന്‍ എന്തു ചെയ്യണം.?
ഉത്തരം : dhsetransfer@kite.kerala.gov.in എന്ന മെയിലിലേക്ക് 'പ്രിന്‍സിപ്പല്‍' ഇതേ വിവരം കാണിച്ചുകൊണ്ട് മെയില്‍ ചെയ്യേണ്ടതാണ്.

7) ട്രാന്‍സ്ഫര്‍ അപേക്ഷ സമര്‍പ്പിക്കാന്‍ 3 വര്‍ഷം ഹയര്‍സെക്കന്ററി സർവീസ് വേണമെന്നാണ് നിര്‍ദേശം. 3 വ‌ർഷം നിശ്ചയിക്കുന്നതിനുള്ള കാലയളവ് ഏതാണ്?
ഉത്തരം : By Transfer മുഖേന നിയമിതരായവർ അപ്പോയ്ന്റ്മെന്റ് ഓർഡർ ലെ തീയ്യതി മുതൽ 2025 മെയ് 31 വരെയുള്ള കാലയളവായിരിക്കും .PSC മുഖേന നിയമിതരായവരുടെ കാലയളവ് അഡ്വൈസ് മെമ്മോയിലെ തീയതി മുതൽ 2025 മെയ് 31 വരെ ആയിരിക്കും

8) ഞാന്‍ ഹയര്‍സെക്കന്ററി അധ്യാപികയാണ്. ട്രാന്‍സ്ഫര്‍ പോര്‍ട്ടലിൽ എന്റെ പ്രൊഫൈല്‍ ഞാന്‍ ഫൈനല്‍ കണ്‍ഫേം ചെയ്തു. എനിക്ക് വീണ്ടും തിരുത്തലുകള്‍ വരുത്തണമെങ്കില്‍ ഞാന്‍ എന്തു ചെയ്യണം?
ഉത്തരം : പ്രിന്‍സിപ്പലിനോട് അധ്യാപികയുടെ കണ്‍ഫര്‍മേഷന്‍ റീസെറ്റ് ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണ്.

9) അധ്യാപകൻ 'Confirm' ചെയ്ത 'Profile' പ്രിൻസിപ്പാൾ 'Reset' ചെയ്യുന്നതെങ്ങനെ?
ഉത്തരം : ഡാഷ്ബോഡിലെ Employee Management ക്ലിക്ക് ചെയ്തുവരുന്ന പേജില്‍ അധ്യാപകരുടെ പേരിനുനേരെ കാണുന്ന Menu ബട്ടൺ ക്ലിക്ക് ചെയ്ത് Reset Profile Confirmation ലിങ്ക് ക്ലിക്ക് ചെയ്യുക.

10) ഞാൻ രണ്ടുവർഷം മാത്രം സർവീസ് നിലനിൽക്കുന്ന അധ്യാപകൻ/അധ്യാപിക ആണ്. പ്രിൻസിപ്പാലിന് എന്റെ പ്രൊഫൈലിൽ ഈ വിവരം YES എന്ന് രേഖപ്പെടുത്താൻ സാധിക്കുന്നില്ല...
ഉത്തരം : പ്രിൻസിപ്പാൾ ലോഗിനിലെ ടി അധ്യാപകന്റെ Basic Details Page ൽ Posting Status കൃത്യമാക്കുക. തുടർന്ന്, 'Five Year Excess' എന്ന ചോദ്യത്തിന് 'Yes/No' എന്നത് കൃത്യമാക്കുക. പിന്നീട് '2 Year for retirement' ഓപ്ഷന്‍ 'Yes' എന്ന് മാറ്റാവുന്നതാണ്.

11) ഞാൻ LWA എടുത്ത് Service ൽ നിന്നും മാറിനിന്ന അധ്യാപിക/അധ്യാപകനാണ്. എന്റെ ഈ കാലയളവ് Service ഹിസ്റ്ററിയിൽ ഉൾപ്പെടുത്തണോ ?
ഉത്തരം : HSE/3693/2025 Adc 6 dated 07/04/2025 Circular കാണുക.

12) ട്രാൻസ്ഫർ പ്രൊഫൈലിൽ എന്റെ മൊബൈൽ നമ്പറിൽ മാറ്റം വരുത്താൻ സാധിക്കുമോ..
ഉത്തരം : അധ്യാപകന്റെ My Profile പേജിൽ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ Change Mobile / E-mail എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ / E-mail മാറ്റാവുന്നതാണ്.

13) ഞാൻ Principal Promotion listല്‍ ഉൾപ്പെട്ട് GO(Rt)No.2283/2025/G.Edn dated 27.03.2025 പ്രകാരം ഹയർ സെക്കന്ററി സ്കൂളില്‍ ജോലിയിൽ പ്രവേശിച്ച പ്രിൻസിപ്പൽ ആണ്. Transfer site ൽ എനിക്ക് എന്റെ സ്കൂളിലെ അധ്യാപകരുടെ പ്രൊഫൈൽ Update ചെയ്യാൻ സാധിക്കുമോ?
ഉത്തരം : ഡയറക്ടറേറ്റിൽനിന്നും ടി പ്രിൻസിപ്പാൾമാർക്ക് അധ്യാപകരുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുന്ന തുടർനടപടികൾക്കായി അവരെ Institution Approver Role assign ചെയ്ത് നൽകിയിട്ടുണ്ട്. ആയതിനാൽ ടി പ്രിൻസിപ്പാൾമാർക്ക് അധ്യാപകരുടെ transfer update ചെയ്യാവുന്നതാണ്.

14) 16.02.2024 ലെ പൊതുസ്ഥലംമാറ്റ ഉത്തരവ് ബഹു. KAT സ്റ്റേ ചെയ്തതുമൂലം Service break വന്ന അധ്യാപകര്‍ ഈ കാലയളവ് 2025-26 ജനറല്‍ ട്രാന്‍സ്ഫറില്‍ Service History യില്‍ എങ്ങനെ രേഖപ്പെടുത്താം?
ഉത്തരം : പൊതുസ്ഥലംമാറ്റ ഉത്തരവ് പ്രകാരം Relieve & Join ചെയ്ത തീയതി (Actual Date) ട്രാന്‍സ്ഫര്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുക.

15) HSST അധ്യാപകരുടെ Service detailsല്‍ നിന്നും Junior Service ഡിലീറ്റ് ചെയ്യേണ്ടതുണ്ടോ?
ഉത്തരം : HSST അധ്യാപകരുടെ Junior service, service history യില്‍ നിന്നും ഡിലീറ്റ് ചെയ്ത് Previous History യില്‍ നിർബന്ധമായും കൂട്ടിച്ചേര്‍ക്കേണ്ടതാണ്.

16) Rule 88 പ്രകാരമുള്ള എല്ലാ LWA with out medical certificate സർവീസ് കാലയാളവിൽ നിന്ന് ഒഴിവാക്കണോ?
ഉത്തരം : മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ എടുത്ത LWA , സർവീസ് കാലയളവിൽ നിന്നും ഒഴിവാക്കേണ്ടതില്ല. സ്വകാര്യ ആവശ്യങ്ങൾക്ക് എടുത്ത LWA സർവീസ് കാലയളവിൽ നിന്നും ഒഴിവാക്കണം. *LWA കാലയളവ് സർവീസ് കാലയളവിൽ നിന്നും ഒഴിവാക്കുന്ന വിധം* LWA വിവരങ്ങൾ രേഖപെടുത്തുന്നതിനായി ലീവ് എടുത്ത സമയത്ത് ജോലി ചെയ്തിരുന്ന സ്കൂളിലെ സർവീസ് കാലഘട്ടം break ചെയ്ത് നൽകേണ്ടതാണ്. പ്രസ്തുത സ്കൂളിലെ സർവീസ് details edit ചെയ്ത് ടി സ്കൂളിൽ join ചെയ്ത തിയതി മുതൽ ലീവിൽ പ്രവേശിച്ച തിയതിയുടെ തലേദിവസം വരെ ടി സ്കൂളിലെ സർവീസിന്റെ ഒന്നാമത്തെ ഭാഗമായി നൽകണം. ഇവിടെ relieve reason LWA എന്ന് നൽകണം. അതിനു ശേഷം സർവീസ് details ഒന്ന് കൂടി പുതുതായി എടുത്ത് ലീവിൽ നിന്നും സർവീസിൽ തിരികെ പ്രവേശിച്ച തിയതി മുതൽ ടി സ്കൂളിലെ സർവീസിന്റെ അവസാന ദിവസം വരെയുള്ള കാലഘട്ടത്തിൽ ഉൾപ്പെടുന്ന മുഴുവൻ വിവരങ്ങളും(order date, from-to, relieving reason)പുതുതായി (ഇപ്പോഴത്തെ സ്കൂളിൽ ആണെങ്കിൽ still continue) സർവീസിന്റെ രണ്ടാം ഘട്ടമായി ഉൾപ്പെടുത്തണം.

17) Service Details-ലുള്ള ഏതൊക്കെ ഫീൽഡുകൾ പ്രിൻസിപ്പലിന് എഡിറ്റ് ചെയാം ?
ഉത്തരം : അധ്യാപകരുടെ Employment Details ൽ Appointment Order Number, Joining Date to Current Post, Appointment Serial Number, Joining Date to Current Institution എന്നീ ഫീൽഡുകൾ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ആയത് തിരുത്താൻ പ്രിൻസിപ്പലിന് പോർട്ടലിൽ പുതുതായി -സൗകര്യം ഒരുക്കിയിട്ടുണ്ട്.

18) ഞാൻ ഹയർ സെക്കന്ററി ഡിപ്പാർട്മെന്റിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടുവർഷം ആയി. ഞാൻ രണ്ടുവർഷവും ജോലി ചെയ്തത് Hilly &റിമോട്ട് ഏരിയ സ്കൂളിൽ ആണ്. എനിക്ക് ജനറൽ ട്രാൻസ്ഫറിൽ പങ്കെടുക്കാൻ കഴിയുമോ? അതിനായി എന്റെ പോസ്റ്റിങ്ങ്‌ സ്റ്റാറ്റസ് നോർമൽ എന്നാക്കി മറ്റേണ്ടതുണ്ടോ?
ഉത്തരം : ജനറൽ ട്രാൻസ്ഫർ പോർട്ടലിൽ നിങ്ങളുടെ പോസ്റ്റിങ്ങ്‌ സ്റ്റാറ്റസ് കണ്ടിഷണൽ ആക്കി തന്നെ നില നിറുത്തി കൊണ്ട് ട്രാൻഫർ പ്രക്രിയയിൽ പങ്കെടുക്കാവു ന്നതാണ്.